Thursday 23 April, 2020

ആര്‍ദ്രശില്പങ്ങളുടെ നറുമൊഴികള്‍

                                                                                                   

   ചിന്തകള്‍... അവ നിത്യം, നിരന്തരം പുതിയ പുതിയ മേച്ചില്‍പ്പുറങ്ങള്തേടിക്കൊണ്ടിരിയ്ക്കും. പ്രതികരിയ്ക്കാന്തയ്യാറുള്ള മനസ്സിന് മൌനം പാലിയ്ക്കാനാകില്ല. അത് സ്വാഭാ വികമായിത്തന്നെ കാഴ്ചപ്പാടുകള്‍ അവതരിപ്പിയ്ക്കുംഭവിഷ്യത്തുകള്‍ വിളിച്ചുപറയുംപരി ഹാ രങ്ങള്നിര്‍ദ്ദേശിയ്ക്കും. സാഹിത്യവും, സംസ്കാരവും, രാഷ്ട്രീയവുമെ ന്നല്ല എല്ലാ നിത്യജീവിതപ്രശ്നങ്ങളും ചിന്തകള്‍ക്ക് വിധേയമാകാം. ഇവയോടെല്ലാം ഒരു പോലെത്തന്നെ കൃത്യമായും, വ്യക്തമായും, ശക്തമായും പ്രതികരിയ്ക്കാന്കഴിവുള്ള മന സ്സിന്റെ ചിന്തകളും തീക്ഷ്ണതയും, കൃത്യതയും പുലര്‍ത്തുന്നവയായിരിയ്ക്കും. ഇങ്ങനെ യുള്ള ഒരുപാട് ചിന്തകളുടെ ബഹിര്സ്ഫുരണമാണ് രാജേഷ് മേനോന്രചിച്ചഈറംഎന്ന കൃതി.
   
   പലപ്പോഴായി, പല സദസ്സുകളിലുണ്ടായ വര്‍ത്തമാനങ്ങളും ഫെയ്സ് ബുക് കുറിപ്പുകളു മൊക്കെയാണ് ഇതിലെ ലേഖനങ്ങള്‍. അതുകൊണ്ട് തന്നെ വ്യത്യസ്തമായ വിഷയങ്ങളും, ആഖ്യാനശൈലിയുമാണീ കുറിപ്പുകള്‍ക്ക്. ആ വൈവിദ്ധ്യവും ശൈഥില്യവും വായന കൂടുതല്ഹൃദ്യമായ അനുഭവമാക്കി മാറ്റുന്നു.

ശോകനാശിനികള്
   
   ബന്ധങ്ങള്‍...  നമ്മുടെ മനസ്സിനെ തരളമാക്കുന്ന ഒരു വാക്കാണത്. ഒരാത്മവിചിന്തനത്തിന് നമ്മെ പലപ്പോഴും പ്രേരിപ്പിയ്ക്കുക ഈ ബന്ധങ്ങളാണ്. നേട്ടങ്ങളും നഷ്ടങ്ങളും കാണിച്ചു തന്ന് ആ നഷ്ടങ്ങളും നേട്ടങ്ങൾ തന്നെയെന്ന് മസ്സിലാക്കിത്തന്ന് ആനന്ദിപ്പിയ്ക്കുന്ന ശോകനാശിനി കള്‍.
  
  “എന്തുനേടീ?”എന്ന സുഹൃത്തിന്റെ ചോദ്യത്തിനു മുന്നില്തന്റെ നേട്ടങ്ങളെക്കുറിച്ചോര്‍ക്കു ന്ന ലേഖകന്‍ “ഒലവക്കോട് പോകാന്ള്ള നീയിന്ന് പാലക്കാട്ടു വരെ എന്നെ കൊണ്ട് വിട്ടിട്ട് എന്ത് കിട്ടി?” എന്ന് ചോദിയ്ക്കുകയും ചെയ്യുന്നു. ഭൌതികതയുടെയും ആത്മീയത യുടെയും തലങ്ങളില്നിന്നുകൊണ്ട് പരസ്പരമുള്ള തിരിച്ചറിവ്.
   
   നോമ്പുതുറകള്സമ്പന്നന്റെ ആചാരമാണ്. വിഭവങ്ങളുടെ സമൃദ്ധി നോമ്പിനെക്കാള്വലു തായി മാറുമ്പോള്നോമ്പ് മുറിയ്ക്കാനേ ആകൂ ദരിദ്രന്. അവന്റെ ഒപ്പം നില്ക്കാനേ അത് മനസ്സിലാക്കുന്ന മനസ്സിനാകൂ.
   
   വീട്ടില്കാത്തിരിയ്ക്കുന്ന വിശക്കുന്ന വയറുകളെക്കുറിച്ചോര്‍ത്ത് തിളയ്ക്കുന്ന ചൂടില്ഉരു കിക്കൊണ്ട് ജോലി ചെയ്യുന്ന, അറിയാതൊന്നു മയങ്ങിപ്പോയാല്‍... എന്ന് ഭയക്കുന്ന പരി ചയക്കാരനായ ബസ് ഡ്രൈവറുടെ കഷ്ടപ്പാടില്വെറുതെ കുറ്റബോധം തോന്നിപ്പോകുന്ന മനസ്സിലും ഈ സഹഭാവം കാണുന്നു.
   
   പത്താം ക്ലാസ് ജയിയ്ക്കുന്നവര്‍ക്ക് മാര്‍ഗ്ഗങ്ങള്പലതാണ്. തോല്‍ക്കുന്നവര്‍ക്കോ? പക്ഷെ ജീവിതത്തില്പ്രായോഗികവിജയം നേടുന്നതവരാണ്. വിശക്കുന്ന വയറിനു മുന്നി ലേയ്ക്ക് സ്വന്തം ചോറ്റുപാത്രം നീക്കിവെയ്ക്കാനുള്ള മനസ്സലിവ് ഉണ്ടാകുന്നതവര്‍ക്കാണ്. തോല്‍ക്കാന്‍ പഠിപ്പിച്ച അവരാണ് ഏറ്റവും വലിയ ഗുരു എന്ന് ലേഖകന്പറയുന്നത് ആ മൂല്യങ്ങളെ മുന്‍നിര്‍ത്തിയാണ്. പരീക്ഷ തുടങ്ങുന്ന ദിവസം പഠിപ്പില്മിടുക്കനായ പ്രിയ സുഹൃത്ത് സുന്ദരമായൊരു പുഞ്ചിരിയോടെ കാണാതെപോയ സംസ്കൃതം നോട്ട് സമ്മാ നിച്ചു. ആ പുസ്തകം കാണാതെ പോയപ്പോള്തെരയാന്‍ ആത്മാര്‍ത്ഥമായികൂടെ കൂടി യവന്‍‍! അവന്റെ ആ പുഞ്ചിരി ജയിച്ചവന്റെ ചിരിയാണ്, തോല്പിച്ചവന്റെ ചിരിയാണ്. ആ കുലീനമായ കള്ളമില്ലാത്ത എത്രയോ പേരുണ്ട്. തോറ്റവര്‍. എന്തിനെയും തെളിഞ്ഞ ചിരി യോടെ കാണാന്കഴിയുന്നവര്‍‍, ആ ചിരി നിലനിര്ത്താന്കഴിയുന്നവര്‍. ജയിച്ചാലും തനിയ്ക്കവരോടോപ്പമേ നില്ക്കാന്കഴിയൂ എന്ന് ലേഖകന്‍  ആവര്‍ത്തിയ്ക്കുന്നു.

   മനസ്സ് എപ്പോഴും താഴെ നില്ക്കുന്നവന്റെ കൂടെയാണ്. (ഇദ്ദേഹം ഈ പുസ്തകം സമര്‍പ്പിച്ചിരിയ്ക്കുന്നത്  ‘അഭയത്തിലെ ജീവിതങ്ങള്‍ക്ക് കൂടിയാണ്.)

വെളിച്ചം
   
   ചുറ്റുപാടുകളെ നിരന്തരം നിരീക്ഷിയ്ക്കുകയും അവയോടു സംവദിയ്ക്കുകയും ചെയ്യുന്ന മനസ്സ് പിഴവുകള്കാണുമ്പോള്അസ്വസ്ഥമാകും. അവ തിരുത്തപ്പെടണമെന്ന തീവ്രമായ ആഗ്രഹമുണ്ടാകും. അതിനുള്ള നിര്‍ദ്ദേശങ്ങളും ആ തീവ്രത നല്കും.
   
   ഒരു തലമുറയെ ക്രിയാത്മകമായ, ക്രിയാശുദ്ധമായ മനസ്സുള്ളവരാക്കിത്തീര്‍ക്കുക എന്നത് അദ്ധ്യാപകരില്‍നിക്ഷിപ്തമായ ഉത്തരവാദിത്തമാണ്. പത്താം ക്ലാസ് കഴിഞ്ഞാല്‍ വണ്ടിപ്പ ണി പഠിയ്ക്കണമെന്ന് ആഗ്രഹിയ്ക്കുന്ന നൌഫല്‍, “പ്പോ, ങ്ങള് ഇവടെ വന്നു, ങ്ങടെ വണ്ടി കേടായീന്ന് വിചാരിച്ചോളിന്‍, മ്മക്ക് നേരാക്കാലോഎന്നു പറയു ന്ന നൌഫല്‍ - അവനെക്കുറിച്ച് ചിന്തിയ്ക്കുമ്പോള്‍‍ “പ്രിയപ്പെട്ട അദ്ധ്യാപകസുഹൃത്തുക്കള്‍ഇങ്ങനെയുള്ള കുട്ടികളെ പാഠപുസ്തകങ്ങള്‍ക്കപ്പുറമുള്ള ലോകം കാണാന്‍ പഠിപ്പിയ്ക്കട്ടെ എന്ന് ഞാനാ ശിയ്ക്കുന്നു. പാവപ്പെട്ട എത്രയോ കുട്ടികള്‍ക്ക് അദ്ധ്യാപകരേ, നിങ്ങളല്ലാതെ ആരാണ് തുണ...!” എന്നുപറയാനാണ് ലേഖകന് തോന്നുന്നത്.
   
   എളുപ്പവഴിയിലൂടെ എന്തും കരസ്ഥമാക്കാന്‍ശീലിയ്ക്കുന്ന പുതിയ തലമുറയ്ക്ക് അദ്ധ്യയ നത്തിലെ എളുപ്പവഴി ടച്ച്സ്ക്രീനിലെ ആപ്ലിക്കേഷന്‍ ആയിരിയ്ക്കും ഇങ്ങനെ ജയിയ്ക്കു ന്ന കുട്ടിയെ ലേഖകന്വിശേഷിപ്പിയ്ക്കുന്നത്ഒറ്റപ്പെട്ട കുട്ടി’, ‘അയല്പക്കബോധമില്ലാത്ത നാളെയുടെ പൌരന്‍‍’ എന്നെല്ലാമാണ്. അദ്ധ്യാപകന്‍പുതിയ തലമുറയുടെ വേഗം ആര്‍ജ്ജിയ്ക്കണം. അങ്ങനെ കുട്ടിയോടൊപ്പം നിന്നുകൊണ്ടുള്ള ഒരു പാരസ്പര്യമുണ്ടാക ണം. ‘മുകളിലിരുന്നു കാണുന്ന കുട്ടിയല്ല ഒപ്പമുള്ള കുട്ടിഎന്ന് പറയുമ്പോള്‍ഒരു വിദ്യാര്‍ത്ഥിയുടെ വീക്ഷണ കോണിലൂടെ ലേഖകന്നിരീക്ഷിയ്ക്കുകയാണ്, അപഗ്രഥിയ്ക്കുകയാണ്. ലേഖനത്തിനദ്ദേഹം കൊടുത്ത ശീര്‍ഷകം ഉപനിഷത്ത് എന്നാണ്. അദ്ധ്യാപകന്‍സ്വയം ഉപനിഷത്താകണം (ഏറ്റവും അടുത്ത് സ്ഥിതി ചെയ്യണം) വരുംകാലത്തെ അതിജീവിയ്ക്കാന്‍എന്ന വാക്കുക ളില്‍ കേള്‍ക്കാനാകുന്നത് ഒരു അദ്ധ്യാപകന്റെ ശബ്ദം തന്നെയാണ്.
   
   കാലത്തിന്റെ കുത്തൊഴുക്കില്സംസ്കാരങ്ങള്‍ക്ക് പല ഭേദങ്ങള്‍സംഭവിയ്ക്കാം. ആശ യപരമായും, ഭാഷാപരമായുമെല്ലാം. മൃദുവും മോഹനവുമായതു മാത്രമല്ല സംസ്കാരംഅതിന പ്പുറം അതിനും മുന്‍പേ കാളിമ പൂണ്ട പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളില്നിന്ന് തുടങ്ങണം സംസ്കാ രത്തെ കുറിച്ചുള്ള ചര്‍ച്ച  എന്ന് കണ്ണകിയെ ഓര്‍ത്തുകൊണ്ട് നമ്മെ ചിന്തിപ്പിയ്ക്കുകയാണ് ലേഖ കന്‍‍. ചരിത്രമെന്തെന്നറിയാന്‍‍, വളച്ചൊടിയ്ക്കലുകള്‍ക്കും തേച്ചുമായ്ക്കലുകള്‍ക്കും വിധേയമാകാ ത്ത സംസ്കാരത്തിന്റെ ആഴങ്ങളെക്കുറിച്ച് ചിന്തിയ്ക്കണം.
   
   അനുമോദിയ്ക്കാന്ഒരു മെമെന്റോ അവിഭാജ്യഘടകമെന്നു ചിന്തിയ്ക്കുന്ന ഇക്കാലത്ത് അതില്‍അനുമോദിയ്ക്കപ്പെടുന്നവന്റെ ചിത്രത്തിനു പകരം മഹത്തുക്കളുടെ ചിത്രവും അവ രുടെ സന്ദേശവും ആലേഖനം ചെയ്യണം, അല്ലെങ്കില്‍മെമെന്റോയ്ക്ക് പകരം മഹച്ചരിത ങ്ങളും മഷിപ്പേനയും നല്കണം എന്ന് നിര്‍ദ്ദേശിയ്ക്കുന്ന മനസ്സില്ജൈവവും ശ്രേഷ്ഠവുമാ യ ഒരു സംസ്കാരത്തിന്റെ വളര്‍ച്ചയിലുള്ള ആഗ്രഹമാണ് കാണുന്നത്.   
  
   ‘ഉര്‍വ്വിയെ പുഷ്പിപ്പിയ്ക്കുന്ന കലലേഖകന് ആത്മമാണ്. കാരണം പ്രകൃതിയെ ആത്മമായി കാണണമെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. ‘നമുക്കേറ്റവും പ്രിയപ്പെട്ട ഒരു സ്മരണയോട് ചേര്‍ത്ത് ഒരു മരം സംരക്ഷിയ്ക്കുക, പുഴയോരങ്ങള്സംരക്ഷിയ്ക്കുക, മനോഹരമാക്കുക, മരങ്ങളുടെ ഒരു പാര്‍ക്ക് ഉണ്ടാക്കുക, പൊതു ഇടങ്ങളില്സ്മൃതിയിട ങ്ങളുണ്ടാക്കി നട്ട തൈകളെ ചരിത്രങ്ങളാക്കാം’ – ഇങ്ങനെയുള്ള നിര്‍ദ്ദേശങ്ങളുടെ സാക്ഷാത്കാരം പ്രകൃതിയെ എത്രമാത്രം മധുരീകരിയ്ക്കും?
   
   ചരിത്രത്തിന്റെ, അനുഭവങ്ങളുടെ, നിലപാടുകളുടെ രാഷ്ട്രീയമായ പുനര്‍വായനകള്‍അനിവാര്യമാകണം എന്നു പറഞ്ഞു കൊണ്ട് വായന തിരിച്ചറിവിനാകണം എന്നോര്‍മ്മി പ്പിയ്ക്കുകയാണ് ലേഖകന്‍. ഇതിഹാസങ്ങളും ചരിത്രവും പുനര്‍വായനയ്ക്കും പുനര്‍വി ചിന്തനത്തിനും വിധേയമാക്കേണ്ടതുണ്ട്. ഓരോ വായനയും പുതിയ വായനയാകത്തക്ക വിധം അതില്നിന്നും വ്യഞ്ജിപ്പിച്ചു കിട്ടുന്നത് പുതുമകളാണ്. നമ്മുടെ ഇന്ത്യയെ നാം അങ്ങനെ കണ്ടെത്തേണ്ടതുണ്ട് എന്നു പറയുമ്പോള്‍ശരിയായ തിരിച്ചറിവിന് വായന ഏതുവിധമാകണം എന്നുകൂടിയാണ് പറഞ്ഞു തരുന്നത്.  
   
   വായന സമം പുസ്തകം എന്ന നിലവിലുള്ള സമവാക്യത്തെ വിലയിരുത്തുമ്പോള്‍ കാല ഗതിയുടെ വേഗം അതിലും തിരുത്തുകള്വരുത്തുന്നതായി ലേഖകന്‍ നിരീക്ഷിയ്ക്കുന്നു. കടലാസ് ഉപയോഗിയ്ക്കാതിരുന്നാല്‍എത്രയോ മരങ്ങള്‍ക്ക് അതിജീവനമാകാം എന്ന് കരുതുന്ന കാല ത്തിനനുസൃതമായി വായന സമം അക്ഷരം എന്നൊരു പുതിയ സമവാക്യം രൂപപ്പെടുത്തി യെ ടുക്കേണ്ടതുണ്ട്. അക്ഷരങ്ങളുടെ വെളിച്ചം പുതിയ കാലത്തിന്റെ വെളിച്ചമാകട്ടെ എന്നൊരു ശുഭ പ്രതീക്ഷയും മുന്നോട്ടു വരികയാണ്.   
   
   അതിനിടയിലൊരു വ്യത്യസ്ത ചിന്ത. കരിമഷി, കരിവള, നെറ്റിപ്പട്ടം കെട്ടിയ കരിവീരന്‍‍, ശബരിമലയാത്രികരുടെ കറുത്ത ഉടുപ്പ്, കരിനീലക്കണ്ണഴകീ..., കറുകറുത്തൊരു പെ ണ്ണാണ്... എന്നിങ്ങനെയുള്ള പാട്ടുകള്‍ - കറുപ്പിന് ഏഴഴകാണ്. അപ്പോള്കറുപ്പിനെ പ്രതിഷേധത്തിന്റെ നിറമാക്കണോ ? പ്രതിഷേധസൂചകമായി പറയുന്ന കരിദിനത്തെഇരുള്‍ദിനമാക്കിക്കൂടെ ?
   
   ഒത്തുചേരലുകള്‍വാര്‍ദ്ധക്യത്തിന്റെ വൈരസ്യങ്ങളെ ഇല്ലാതാക്കും, വാര്‍ദ്ധക്യം തളര്‍ച്ച  യല്ല, വളര്‍ച്ചയാണ് എന്ന ബോധമുണ്ടാക്കും, അടുത്ത തലമുറയെ അന്തരങ്ങളില്ലാതെ ചേര്‍ത്തു വെയ്ക്കുകയുമാവാം എന്ന വാക്കുകള്‍ അവശമായിപ്പോകുന്ന വാര്‍ദ്ധക്യത്തിന് ഒരു സാന്ത്വന മാണ്.
   
   കാലത്തിനനുസരിച്ച് മനുഷ്യന്മാറുന്നു എന്നതൊരു സത്യം തന്നെ. സോഷ്യല്‍മീഡിയ കള്‍‍ ‘എല്ലാറ്റിന്റെയും മൈതാനമല്ല, മൈതാനത്തേയ്ക്ക് തുറക്കുന്ന വാതിലുകളായി മാറണംഎന്ന വാക്കുകള്‍ഒത്തൊരുമയുടെ സുന്ദരചിത്രമാണ് വരച്ചിടുന്നത്. മാനവികതയുടെ ഒത്തൊരുമ സര്‍ഗ്ഗാത്മകതയാകുന്നു. അവിടെയും വിദ്വേഷത്തിന്റെ വിത്തുകള്‍ പാകാനെത്തുന്ന സ്ഥാപിത താല്പര്യക്കാരുണ്ടാകാം. മനുഷ്യമനസ്സില്‍‍ അന്ധവിശ്വാസങ്ങളുടെ ഇരുള്‍ മൂടണമെന്നു കരുതു ന്ന ദുഷ്ടതകളെ, തന്ത്രങ്ങളെ തിരിച്ചറിവിന്റെ പ്രകാശം കൊണ്ട് അകറ്റണം. അന്ധകാര ത്തില്‍ നിന്ന് വെളിച്ചത്തിലേയ്ക്കുള്ള യാത്രയില്‍ ലോകത്തിനു തന്നെ വെളിച്ചമാകാം എന്ന പ്രതിബദ്ധതയാണ് ലേഖകന്‍ നല്‍കുന്ന നിര്‍ദ്ദേശം. ‘നമുക്ക് ജീവിതം കൊണ്ട് ഒരു സംസ്കാര മുണ്ടാക്കാം. എന്റെ ജീവിതമാണ് എന്റെ സംസ്കാരം എന്ന് അഭിമാനത്തോടെ പറയാംഎന്ന വാക്കുകള്‍അതിനടിവരയിടുന്നു.  

ഈടുവെപ്പുകള്
   ഒരു വ്യക്തിയ്ക്കായാലും സമൂഹത്തിനായാലും മനസ്സോടു ചേര്‍ന്നുകിടക്കുന്ന ചില ഘടകങ്ങളുണ്ട്. അവ സങ്കല്പങ്ങളാകാം, വിശ്വാസങ്ങളാകാം, ആചാരങ്ങളാകാം, ചരിത്രമോ പുരാവൃത്തമോ ആകാം, യാഥാര്‍ത്ഥ്യവുമാകാംഎന്തുതന്നെയായാലും അവ നമ്മുടെ സംസ്കാ രത്തിന്റെ ഈടുവെപ്പുകളാണ്. ഏതു വിഗ്രഹഭഞ്ജകത്വത്തിന്റെ പേരിലും നമുക്ക് നിഷേധിയ്ക്കാന്കഴിയാത്ത ചില ചിരപ്രതിഷ്ഠകള്‍. ഓരോ കാഴ്ചയും പല മാനങ്ങളില്ദര്‍ശിയ്ക്കുകയും, വിലയി രുത്തുകയും ചെയ്യുന്ന ഒരു യാത്രികന്റെ നിരീക്ഷണങ്ങള്ഈ ഈടുവെപ്പുകളുടെ മൂല്യമെന്തെന്ന് വിശദമാക്കുന്നു.
   
   ‘ഭൂമിയുടെ അവകാശികള്‍’ എന്ന് സമസ്ത ജീവജാലങ്ങളെയും കുറിച്ച് പറഞ്ഞത് ബഷീറാണ്. ‘ഉള്‍ക്കൊള്ളാനോ ചേര്‍ന്നുപോകാനോ കഴിയാത്ത പ്രയോഗം വേറെയുണ്ടാ വുകയുമില്ലഎന്നതിനെ അതിന്റെ സൌന്ദര്യത്തിന്റെ മറുപുറമായി ലേഖകന്കാണുന്നു. മണ്ണിനെ പുഷ്പിതമാക്കുന്ന ജീവികളില്ഇദ്ദേഹം പ്രധാനിയായി കാണുന്നത് മണ്ണിരയെയാ ണ്. “ഇലകള്മൂടിക്കിടക്കുന്ന ഒരിടവും ഇത്തിരി ഈര്‍പ്പവും മണ്ണിരകളും മാത്രം മതി ജൈവികമായ ഒരു ലോകം രൂപപ്പെടുത്താന്‍” –പുനര്‍നിര്‍മ്മിതി ഇത്രയും ലളിതവും സുന്ദ രവുമായി നിര്‍വ്വഹിയ്ക്കാന്മറ്റാര്‍ക്ക്  കഴിയും? തവളനാമറപ്പോടെ കണ്ട തവള.വി. വിജയന്സുന്ദരമായ ഭാഷയിലാവിഷ്കരിച്ച തവളവംശനാശം നേരിടുന്ന ജീവിയാണ്. നഷ്ടബോധ ങ്ങളാണല്ലോ നമ്മെ വാഴ്ത്തുപാട്ടുകള്‍ക്ക് പ്രേരിപ്പിയ്ക്കുക. ഇനി മണ്ണിരയുടെ കാര്യത്തിലും അത് സംഭവിയ്ക്കുമെന്ന് ലേഖകന്റെ ദീര്‍ഘദര്‍ശനം – “അവസാനത്തെ മണ്ണിരയും ഇല്ലാതായി മണ്ണ് സുഷിരങ്ങളില്ലാത്ത ഒരു ഖരവസ്തുവായി മാറുമ്പോഴാണ് നാം മണ്ണിരയുടെ പോയകാലത്തെ സുവിശേഷം പറഞ്ഞു തുടങ്ങുക”.
   
   ഓണം എന്നതിനേക്കാള്ഓണക്കാലം എന്നു പറയാനാണ് തനിയ്ക്കിഷ്ടമെന്ന് ലേഖകന്‍. പല ഉത്സവങ്ങളുടെയും, പെരുന്നാളിന്റെയും, കൊയ്ത്തിന്റെയും കാലം; നോക്കുന്നിടത്തൊക്കെ പൂക്കള്നിറയുന്ന കാലം. ഐതിഹ്യത്തെ ഇദ്ദേഹം നഷ്ടസ്മൃതിയായല്ല കാണുന്നത്, വിദൂരമായ ഒരു പ്രത്യാശയായാണ്. സഹോദരന്അയ്യപ്പന്നടത്തിയ മിശ്ര ഭോജനം ഐതിഹ്യമല്ല, ചരിത്രമാണ്. സമതയുടെയും, സാഹോദര്യത്തിന്റെയും സുഖപ്രദമായ സ്വപ്നസാക്ഷാത്കാരം അവിടെ തുടങ്ങുന്നു.
   
   പലരൊരുമിയ്ക്കുമ്പോള്അവിടെ വൈവിദ്ധ്യങ്ങളുടെ ഒരു സുന്ദരമായ കലരല്സംഭവിയ്ക്കുന്നുചിന്തയായാലും, വിശ്വാ സമായാലും, ഭക്ഷണമായാലും. വൈവിദ്ധ്യങ്ങളുടെ ആ മിശ്ര ണത്തെ ലേഖകന്ജൈവം എന്ന് വിളിയ്ക്കുന്നു. അതെല്ലാം മനസ്സില്നില്ക്കുമ്പോഴും സൈബര്‍ലോകം സൌഹൃദ ത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങള്തുറന്നുതരുമ്പോഴും മനു ഷ്യന്പലപ്പോഴും ഒറ്റപ്പെട്ടുപോകുന്നു, ഒപ്പമുള്ള വ്യക്തിയെ തിരിച്ചറിയാതെ പോകുന്നു എന്നത് ഒരു ആകുലതയാണ്. ജൈവമല്ലാത്ത ഒന്നുമില്ലാത്ത പഴയ മണ്‍വീടുകള്ഇന്ന് നമു ക്കന്യമാണ്, ഇന്ന് നമ്മള്കാണുന്ന കലാപരമായ മണ്‍വീ ടുകളുടെ വിഭാഗത്തില്അവ പെടുന്നില്ല എന്ന് പറയുമ്പോഴും ഇന്ന് റിട്ടയര്‍മെന്റ് ആരുടെയും മനസ്സില്പ്രയാസങ്ങളു ണ്ടാക്കുന്നില്ല. കാരണം അതവസാനമല്ല, തുടക്കമാണ്, തുടക്കങ്ങളാണ്, സ്വതന്ത്രമായ ലാഭകരമായ മറ്റെന്തൊക്കെ യോ നേട്ടങ്ങളിലേയ്ക്ക് നേരത്തെ കണ്‍നട്ടുവെച്ചതാണ് എന്ന് കാണുമ്പോഴും  കാലത്തിന്റെ സൌകര്യങ്ങളും ലാഭവും തേടി യുള്ള യാത്രയില്ആശങ്കാകുലനാവുകയാണ് ലേഖകന്‍.
   
   നിള, കേരളത്തിന്റെ ആത്മാവെന്നു തന്നെ വിശേഷിപ്പിയ്ക്കാവുന്ന നിള, ആനമലനിര കളില്ഗംഗാസാന്നിദ്ധ്യമായുണ്ടായ നദി എന്ന് ഐതിഹ്യവും കേരളത്തിലൂടെയും തമിഴ് നാട്ടിലൂടെയും ഒഴുകുന്ന നദി എന്ന് ചരിത്രവും പറയുന്ന നിള - വെള്ളം എന്ന വലിയ സത്യം; ആത്മാക്കള്ക്ക് നിത്യശാന്തി നേരുന്ന, ചാവേറുകള്പിടഞ്ഞൊടുങ്ങിയ, പെരുന്തച്ചന്റെ കരവിരുതിന് സാക്ഷ്യം വഹിയ്ക്കുന്ന തിരുനാവായ; ആ കരവിരുത് തിരിച്ചെടുക്കാനാവാത്ത വിധം ഉറഞ്ഞുകൂടിയ പന്നിയൂര്ക്ഷേത്രം; രായിരനെല്ലൂരില്നിളാതീരത്തിന്റെ മിത്തുക ള്‍ക്ക് ഭ്രാന്തന്‍ചിരിയുമായി സാക്ഷ്യം വഹിയ്ക്കുന്ന നാറാണത്തുഭ്രാന്തന്റെ ഭ്രാന്താചലം - എല്ലാം നമ്മുടെ സംസ്കാരത്തിന്റെ ഈടുവെപ്പുകളെന്ന് ലേഖകന്അടയാളപ്പെടുത്തുന്നു.
 
അപരം അതിരുകളില്ലാതെ
   ആത്മവും അപരവും ഒരേ മനസ്സിലെ ചിന്തകളുടെ ദ്വന്ദ്വങ്ങളാണ്. ആത്മം നന്നാകുമ്പോ ഴാണ്അപരം ശ്രേഷ്ഠമാകുന്നത്. ചിന്തകളുടെ പാരമ്യത്തില്ഹൃദയം ഏറ്റവും വിശാലമാകു ന്നിടത്ത് ആത്മവും അപരവും അദ്വൈതഭാവമാര്‍ജ്ജിയ്ക്കുന്ന മനോരഞ്ജകമായ കാഴ്ചയും നമുക്ക് കാണാനാകും.
   
   സാമൂഹികപ്രതിബദ്ധതയുള്ള ഒരു വ്യക്തിമനസ്സ്  സമൂഹത്തിന്റെ ഓരോ സ്പന്ദനവും ഏറ്റുവാ ങ്ങാന്എപ്പോഴും സജ്ജമായിരിയ്ക്കും. സമൂഹത്തില്നടക്കുന്ന ദൈനംദിനസംഭവങ്ങളോരോ ന്നും അതിന്റെ ഇന്നലെകളെയും, ഇന്നിനെയും, നാളെയെയും കുറിച്ച് ചിന്തിയ്ക്കാന്ആ മനസ്സി നെ പ്രേരിപ്പിച്ചു കൊണ്ടേയിരിയ്ക്കും. ആ ചിന്തകളുടെ അനുസ്യൂതി വാഗ്രൂപങ്ങളായെത്തി നവംന വമായ ചിന്താപഥങ്ങള്നമുക്ക് മുന്നില്തെളിയിയ്ക്കും.
   
   “ഇന്ത്യയില്എന്നോ വരാനിരിയ്ക്കുന്ന സവിശേഷമായ സാഹചര്യങ്ങളെ മുന്‍നിര്‍ത്തി ഗാന്ധിജി മുന്നോട്ടു വെച്ച ഹേ റാം എന്ന പ്രാര്‍ത്ഥനയാണ് നമ്മുടെ ദേശീയതയുടെ ആദ്യ ത്തെ പ്രതിരോധങ്ങളില്ഒന്ന്എന്ന് അഭിപ്രായപ്പെടുന്ന ലേഖകന്‍ “നമ്മുടെ ജനാധിപത്യം എന്ത് എന്ന നാളെയെകുറിച്ചുള്ള ചോദ്യങ്ങളാണ് ഇന്നത്തെ പ്രതിരോധങ്ങള്‍” എന്ന് പറയുന്നു. “പ്രതിരോധങ്ങളുടെ പുതിയ കാലത്ത് സൈബര്‍സ്പേസുകളിലും ക്രിയാത്മകമായി ചേര്‍ന്നു നിന്നുകൊണ്ടുതന്നെ നമുക്കു തെരുവുകളിലേയ്ക്ക് പോകാംഎന്ന് പറയുന്നിടത്ത് ഫലപ്രദമായ പ്രതിരോധത്തിന്റെ വിഭിന്നമുഖങ്ങളാണ് ഇദ്ദേഹം മുന്നോട്ടു വെയ്ക്കുന്നത്
  
    ജാതിവ്യവസ്ഥ ഇല്ലാതായെങ്കിലും ജാതി ഇല്ലാതായിട്ടില്ല. മതേതരമെന്ന ഒരു വിഭാഗത്തില്വ്യക്തിയ്ക്ക് സ്വയമുള്‍പ്പെടുത്താമെന്ന അവസ്ഥ ഇന്നുണ്ട്. ആ കുട്ടികള്നാളെ ജാതി പരിഗണി യ്ക്കാതെ വിവാഹിതരായി ജാതിയില്നിന്നും തീര്‍ത്തും അന്യമായ അടുത്ത തലമുറയ്ക്ക് ജന്മം നല്കും. അങ്ങനെ ഒന്നോ രണ്ടോ തലമുറകള്‍ക്കപ്പുറത്ത് ജാതിരഹിതമായൊരു സമൂഹം ഉണ്ടാകുമെന്നൊരു ശുഭപ്രതീക്ഷമേല്‍കീഴ് വ്യവസ്ഥകള്തകരണം, നിയമപരമായും, സാമൂ ഹികമായുംഎന്ന് ചിന്തിയ്ക്കുന്ന ലേഖകനുണ്ട്.
   
   കമ്മ്യൂണിസത്തെയും ആയുര്‍വ്വേദത്തെയും ലേഖകന്താരതമ്യം ചെയ്തുനോക്കുകയാണ്. എല്ലാവരും ഒന്നായി ഒറ്റ മനുഷ്യനാകുമ്പോള്കമ്മ്യൂണിസം അവസാനിയ്ക്കുന്നു, എല്ലാവരും നിരോഗരാകുമ്പോള്‍  ആയുര്‍വ്വേദവും അവസാനിയ്ക്കുന്നു. പക്ഷെ അവസാനിയ്ക്കുന്നില്ല. എല്ലാ വരും ഒന്നാകുന്നില്ല, എല്ലാവരും നിരോഗരാകുന്നില്ല. ആദര്‍ശശാലിയായ, ആദര്‍ശം കൊണ്ട് വിശപ്പടങ്ങാത്ത ഒരു പാവം കമ്മ്യൂണിസ്റ്റുകാരന് അന്നത്തിനുള്ള കാശ് താനെപ്പോഴും സൂക്ഷി യ്ക്കുന്നു, വെറുതെ എന്ന് ലേഖകന്വെറുതെയായ ഒരു സ്വപ്നത്തെക്കുറിച്ച് പറയുന്നു.  
   
   തോക്കുകള്കൊണ്ട് ധീരമായ ശബ്ദങ്ങളെ ഇല്ലാതാക്കാന്ശ്രമിയ്ക്കുമ്പോള്ഏകാധിപത്യം സ്വയം ഭീരുവായി മാറുകയാണ് ചെയ്യുന്നത്. വെടിയേറ്റു വീണവരെ കാലം ഏറ്റുവാങ്ങി വിജയി പ്പിയ്ക്കും. മഹാബലി, കര്‍ണ്ണന്‍ എന്നിങ്ങനെയുള്ള പുരാണകഥാപാത്രങ്ങളും ഗാന്ധിജി തൊട്ട്  കല്‍ബുര്‍ഗി, പന്‍സാരെ, ദാബോല്ക്കര്‍, ഗൌരി ലങ്കേഷ്  തുടങ്ങിയ സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിച്ചവരെല്ലാം ഇതിനു സാക്ഷ്യം വഹിയ്ക്കുന്നു. ദുര്‍ബ്ബലമായ ശരീരത്തെ ഇല്ലായ്മ ചെയ്യാ നേ ഭീരുതയ്ക്കാകൂ, അതിനുള്ളിലെ ധീരമായ ആത്മാവ് കാലത്തെ നയിയ്ക്കും എന്ന പ്രഖ്യാപന മാണ് ഇവിടെ ഉയരുന്നത്.
   
   ശരീരം, മുഖം, ഉടുപ്പ്, വഴി, ജീവിതംഎല്ലാം മിനുസമാക്കാനാണ് നാമെപ്പോഴും ആഗ്രഹി യ്ക്കുന്നത്. മിനുസമാര്‍ന്ന വഴികളിലൂടെ നീങ്ങുന്ന രാഷ്ട്രീയനേതാക്കള്പണ്ട് ഈ വഴികള്പരുക്ക നായിരുന്നു എന്ന് മറക്കുന്നു. തല നരച്ചവരുടെ പ്രസ്ഥാനമല്ല നമുക്കാവശ്യം എന്ന് പ്രതിഷേധ മുയരുമ്പോള്തല കറുപ്പിയ്ക്കുന്നു. മിനുസമുള്ള മുഖങ്ങളുടെ കാപട്യം ലേഖകന്വ്യക്തമാക്കുന്നു.
   
   പുതിയത് പലതും ആവശ്യങ്ങളെന്നു കരുതി സ്ഥാപിയ്ക്കാന്ശ്രമിയ്ക്കുമ്പോള്പഴയവ സ്വാഭാവികമായും അനാവശ്യങ്ങളായി കണക്കാക്കി പിഴുതു മാറ്റപ്പെടുന്നു. മാറുന്ന കാലത്തിനു മുന്നില്സാക്ഷ്യം വഹിച്ച് ഒരു കാലത്തെ നേര്‍വഴിയ്ക്ക് നയിച്ചവര്‍ക്ക് (പ്രതിമകളാണെങ്കിലും) നില്‍ക്കാനും പ്രയാസം തന്നെ. പിഴുതെറിയുമ്പോള്കൂടെ അടര്‍ന്നു പോകുന്നത് വിലപ്പെട്ടത് പലതുമാണ്നമ്മുടെ സംസ്കാരത്തിന് സംഭവിയ്ക്കുന്ന അംഗഭംഗത്തിലുള്ള വേദനയാണ്  ഇവിടെ പ്രകടമാക്കുന്നത്.
   
   എഴുത്തിന്റെ സുല്‍ത്താന്റെ ജീവിതാനുഭവങ്ങള്തീക്ഷ്ണങ്ങളായിരുന്നു. ബഷീര്വായന പോലെയോ ബഷീര്വില്പന പോലെയോ സുകരമല്ല ബഷീര്പഠനങ്ങളെന്ന് ഓര്‍മ്മിപ്പി യ്ക്കുമ്പോള്‍ , .വി. ഉഷ ഗാനരചനാരംഗത്ത് കൂടുതല്അംഗീകരിയ്ക്കപ്പെടേണ്ടതായിരുന്നുവെന്നു ചിന്തിയ്ക്കുമ്പോള്‍, വരാനിരിയ്ക്കുന്ന ദുരിതങ്ങള്കണ്ടറിഞ്ഞ് വേദനിച്ചെഴുതിയവര്‍ - അത് കവിത യാണ്, അവരാണ് കവികള്‍, മൊബൈലിനു മുന്‍പുള്ള കവിത, ശേഷമുള്ളവ തല്‍സമയ കവിതകളാണ് എന്ന് അഭിപ്രായപ്പെടുമ്പോള്വഴി തെറ്റിപ്പോകുന്ന വിലയിരുത്തലുകളും ധാര ണകളും സാഹിത്യത്തെ എങ്ങനെ ബാധിയ്ക്കുന്നു എന്നു കൂടി യാണ് ലേഖകന്വ്യക്തമാക്കുന്നത്.
   
   സ്നേഹം നിറഞ്ഞ മനസ്സു കൊണ്ടും വാക്കു കൊണ്ടും എന്നേയ്ക്കും ഓര്‍ത്തുവെയ്ക്കാവുന്ന ചിത്രങ്ങ ളായി മനസ്സില്പതിയുന്നവര്‍... ആ ചേര്‍ത്തുവെയ്ക്കലുകള്‍  ‘പതിഞ്ഞ ചിത്രങ്ങളേക്കാള്പറ ഞ്ഞ വാക്കുകളേക്കാള്മനോഹരംഎന്ന് പറയുമ്പോള്ലേഖകന്അതുതന്നെയാണ് യഥാര്‍ത്ഥ സെല്‍ഫി എന്ന തന്റെ തിരിച്ചറിവാണ് പ്രകടമാക്കുന്നത്.  
  
 അടങ്ങാത്ത മനസ്സ് അലയടിച്ചു കൊണ്ടേയിരിയ്ക്കും. മനസ്സിന്റെ അതിര്‍വരമ്പുകള്ഭേദിച്ച് അവ പുറത്തേയ്ക്കൊഴുകുമ്പോള്‍  അവ ഇങ്ങനെ നമുക്ക് കാഴ്ചകളാകുന്നു, ശബ്ദങ്ങളാകുന്നു, പ്രകാ ശമാകുന്നു.
   
  താന്പറയുന്ന ഏതുകാര്യവും അനുവാചകഹൃദയത്തിലേയ്ക്കെത്തിയ്ക്കുവാന്ഒരെഴുത്തുകാരന് ഏറ്റവും അത്യാവശ്യമായ ഉപാധിയാണ് ഭാഷ. ‘ഈറത്തെക്കുറിച്ച് പറയുമ്പോള്ഒരു പക്ഷെ ഏറ്റവും ആദ്യം പറയേണ്ട ഘടകം ഭാഷയാണെന്ന് തോന്നും. ‘ഈറംഎന്ന പേരില്നിന്നു തുടങ്ങി കൃതിയിലുടനീളം തുടിച്ചു നില്ക്കുന്ന ജീവസ്സുറ്റ ഭാഷയുടെ വശ്യത അത്ര ശ്രദ്ധേയമാണ്. ‘പിടയാതെ നീറാന്പിടച്ചിലിന്റെ ഓര്‍മ്മകള്മതിയല്ലോ’, ‘നിലാവില്നിഴലിനേ ജീവനുള്ളൂ’, ‘അധികാരം വിട്ടിറങ്ങിയവരുടെ പേരില്ആരൊക്കെയോ അധികാരം കൊയ്തു കൊണ്ടിരിയ്ക്കട്ടെ, കൊട്ടാരം വിട്ടിറങ്ങിയവരുടെ പേരില്കൊട്ടാരങ്ങളുണ്ടാക്കട്ടെ’, ‘അന്തകന്വിത്തിന്റെ അപ്പോസ്തലന്മാര്ചിരിയ്ക്കട്ടെ’, ‘പറഞ്ഞു പറഞ്ഞ് പതം വരുത്താനല്ല, കൂടുതല്ജാഗ്രതയോടെ നിലകൊള്ളാനാണ്ഓരോ വാക്കിനും സാദ്ധ്യമാകേണ്ടത്എന്നിങ്ങനെ സാന്ദര്‍ഭികമായി ഭാഷ ആര്‍ദ്രവും,  കൃത്യവും, തീവ്രവുമൊ ക്കെയാകുന്നത് വളരെ ഹൃദ്യമാണ്.
   
  സാമൂഹ്യ - സാംസ്കാരികസാഹിത്യ പ്രവര്‍ത്തകന്‍, പ്രകൃതിസ്നേഹി, യാത്രികന്എ ന്നിങ്ങനെ എഴുത്തുകാരന്റെ ആത്മത്തിന്റെ വൈവിദ്ധ്യങ്ങളും ഈ കൃതി പ്രകടമാക്കുന്നുണ്ട്.
    
   തീര്‍ത്തും ജൈവമാണ്ലേഖകന്അവതരിപ്പിയ്ക്കുന്ന ആശയങ്ങള്‍. പുറംചട്ടയടക്കം ഈ കൃതി കാഴ്ചവെയ്ക്കുന്നത് അങ്ങനെയൊരു ലോകമാണ്.
  
  “ഈര്‍പ്പം നിറഞ്ഞ മണ്ണില്മണ്ണിര താഴേയ്ക്കൂര്‍ന്നു പിന്നെ മുകളിലേയ്ക്ക് ചേക്കേറുമ്പോള്മണ്ണിന്റെ മുകളില്കാണുന്ന എത്രയോ കുഞ്ഞു കുഞ്ഞു മണ്‍ഗോപുരങ്ങള്‍...  ഈറമില്ലാത്ത മണ്ണില്മണ്ണിരകളില്ല. ഈ ഈറന്മണ്ണിലെ സ്നേഹത്തിന്റെ കുഞ്ഞു കുഞ്ഞു ഗോപുരങ്ങള്ഇങ്ങനെയുംഎന്ന് രാജേഷ് മേനോന്മുഖവുര കുറിയ്ക്കുന്നു. ആരും ശ്രദ്ധിയ്ക്കാത്ത, ഞാഞ്ഞൂള്എന്ന് അവഗണിയ്ക്കുന്ന മണ്ണിരയെ മണ്ണിന്റെ വിധാതാവായാണ് ലേഖകന്കാണുന്നത്. മണ്ണിനെ സദാ ജീവസ്സുള്ളതാക്കി നിലനിര്‍ത്താന്ഈ മണ്ണിരകളുടെ യത്നം വേണം. സ്നേഹാര്‍ ദ്രമായ മനസ്സിന് ലോകത്തെത്തന്നെ ജീവസ്സുള്ളതാക്കി നിര്‍ത്താന്‍ കഴിയുമെന്ന് തന്റെ ചിന്ത കളിലൂടെ, വാക്കുകളിലൂടെ, പ്രവൃത്തികളിലൂടെ തെളിയിയ്ക്കുകയാണിദ്ദേഹം. ‘സ്നേഹത്തിന്റെ ഈ കുഞ്ഞു കുഞ്ഞു ഗോപുരങ്ങള്‍ക്ക്അത്തരമൊരനുഭൂതി അനുവാചകനിലുളവാക്കാന്കഴിയും.
   
   നടന്നു തീര്‍ന്ന വഴികളില്നിന്ന് ലഭിച്ച പ്രകാശം നടക്കാനിരിയ്ക്കുന്ന വഴികളിലേയ്ക്ക് പ്രസരിപ്പിയ്ക്കുന്ന പഥികന്‍. മണ്ണിനെ ചേര്‍ത്തുപിടിച്ച്, ആകാശത്തോളമുയര്‍ന്ന്, നിലാ വണിഞ്ഞ് , ജലം സ്പര്‍ശിച്ച്അങ്ങനെയൊരു യാത്ര. അറിയാതെ നമ്മളും സഹയാത്രി കരായിത്തീരുന്ന ഒരനുഭൂതി.
   
   ആദ്യവസാനം കൊടുത്തിട്ടുള്ള ചിത്രങ്ങളോരോന്നും ആത്മാപരങ്ങളെ സ്പര്‍ശിയ്ക്കുന്ന നറുവര്‍ത്തമാനങ്ങളുടെ ഹൃദ്യതയ്ക്കാഴം കൂട്ടുന്നു. താനുള്‍പ്പെടുന്ന ചിത്രങ്ങള്പലതും തന്റെ ആദര്‍ശങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും സൂചകങ്ങളാണ്, ആത്മവിമര്‍ശനവും കാണാം.
   
   സോഷ്യല്‍മീഡിയയുടെ സാദ്ധ്യതകള്ഭംഗിയായി ഉപയോഗിയ്ക്കുന്ന വ്യക്തിയാണ് ലേഖകന്‍. ഫെയ്സ് ബുക്ക് പോസ്റ്റുകളിലൂടെ നിരന്തരം കൃത്യമായി പ്രതികരിയ്ക്കുകയും ആ കുറിപ്പുകള്സമാഹരിച്ചപ്പോള്ആമുഖമായി അവ വായിച്ച സുഹൃത്തുക്കളുടെ അഭിപ്രായങ്ങള്ചേര്‍ക്കു കയുമൊക്കെ ചെയ്തതിലൂടെ നമുക്കത് സുവ്യക്തമാണ്. പക്ഷേ സോഷ്യല്‍മീഡിയയ്ക്ക് പ്രജ്ഞ പണയം വെയ്ക്കുന്ന ന്യൂ ജെന്ആകുന്നില്ല ഇദ്ദേഹം. സാമൂഹികപ്രതിബദ്ധത ഏറ്റെടുക്കുന്ന ഒരു വ്യക്തിയ്ക്ക് ഏതെങ്കിലുമൊരു തലമുറയുടെ മാത്രം വക്താവായിരിയ്ക്കാന്സാധിയ്ക്കില്ല. സമൂഹോ ന്നമനത്തിന് ആവശ്യമായതെന്ത് എന്നതില്മാത്രമേ അവരുടെ ദൃഷ്ടി പതിയൂ. വയോവാര്‍ ദ്ധക്യമല്ല ഈ നിരീക്ഷണങ്ങളുടെയും അഭിപ്രായങ്ങളുടെയും പിന്നിലെ പക്വതയ്ക്ക് പ്രേരകമെ ന്നതും എടുത്തു പറയേ ണ്ടതാണ്.
   
   നനഞ്ഞ മണ്ണില്പാദമൊന്നു സ്പര്‍ശിച്ചാല്നേര്‍ത്തൊരു നനവ്, മനസ്സിനെ ആര്‍ദ്രമാക്കുന്ന നേര്‍ത്തൊരു നനവനുഭവപ്പെടും. പാദമൊന്നമര്‍ന്നാലോ, കിനിയുന്ന നനവ്ആകെ കുതിര്‍ക്കു ന്നൊരാര്‍ദ്രതയായിരിയ്ക്കും നല്കുക. രണ്ടാമതൊന്നു വായിയ്ക്കുമ്പോള്ഈ കൃതി നല്‍കുന്ന അനുഭ വവും അതുതന്നെ. ഇങ്ങനെ ഞാനും ചിന്തിച്ചിട്ടുണ്ടല്ലോ, എഴുതിയിട്ടുണ്ടല്ലോ, ചെയ്തിട്ടുണ്ടല്ലോ എന്നൊക്കെ പലപ്പോഴും തോന്നിപ്പോകുന്നു.
   
   ‘ഇനിയും എന്ന ഒറ്റവാക്കില്‍’ തന്നെ എഴുതിപ്പിച്ചവര്‍ക്കാണ് രാജേഷ് മേനോന്ഈ കൃതി സമര്‍പ്പിച്ചിരിയ്ക്കുന്നത്. നിസ്സംശയം നിറഞ്ഞ മനസ്സോടെത്തന്നെ എഴുത്തുകാരനോട്പറയട്ടെ,     
ഇനിയും... ഇനിയുമിനിയും...

               
                ഈറം
       
      രാജേഷ് മേനോന്
     
   ആപ്പിള്‍ ബുക്സ്, തച്ചമ്പാറ
             
         പാലക്കാട്
            
         പേജ് : 128
            
          വില : 130