Friday 12 April, 2013

കാലഭേദങ്ങളെ ഭേദിച്ചുകൊണ്ടു ഒരു മുത്തശ്ശി


            



           ചരിത്രം, രാഷ്ട്രീയം, സാമൂഹ്യപ്രശ്നങ്ങള്‍, സാമുദായികപ്രശ്ന -

ങ്ങള്‍, വൈയക്തിക പ്രശ്നങ്ങള്‍ എന്നിവയൊക്കെ വിഷയമാക്കിയ ധാരാളം 

നോവലുകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം ഒത്തിണങ്ങിയ 

നോവലുകള്‍ മലയാളത്തില്‍ വിരളമാണ്. അതില്‍ ഒന്ന് എന്നല്ല, അതിലെ 

അതിശക്തമായ ഒന്ന് എന്ന് വിശേഷിപ്പിയ്ക്കേണ്ട ഒരു നോവലാണ്‌ 

ചെറുകാടിന്റെ ‘ മുത്തശ്ശി ’.
    
           1930മുതല്‍  ’48  വരെയുള്ള കാലഘട്ടമാണീ 

കൃതിയുടെ പശ്ചാത്തലം. ബ്രിട്ടീഷ്‌ സാമ്രാജ്യത്വം കോണ്‍ഗ്രസ്സുകാരുടെ  


ചെറുകാട് 
നേരെ കാണിച്ച ക്രൂരതകള്‍, കോണ്‍ഗ്രസ്സു 

കാരുടെ പ്രവര്‍ത്തനവും വളര്‍ച്ചയും,  

രാജഗോപാലാചാരിയുടെ കര്‍ഷക 

കടാശ്വാസനിയമം, സ്വാതന്ത്ര്യാനന്തരം 

കോണ്‍ഗ്രസ്സിലുണ്ടായ ഭിന്നിപ്പും, കമ്മ്യൂണിസ 

ത്തിന്റെ പിറവിയും, കര്‍ഷകസംഘ 

ത്തിന്റെയും, ഭക്ഷണക്കമ്മിറ്റിയുടെയും, 

അദ്ധ്യാപകയൂണിയന്റെയും പ്രവര്‍ത്തനങ്ങളും  

പ്രവര്‍ത്തകരുടെ നേര്‍ക്കുണ്ടായ 

ആക്രമണങ്ങളും, അവര്‍ക്കനുഭവിയ്ക്കേണ്ടി 

വന്ന ദുരിതങ്ങളുമൊക്കെ ഇവിടെ വിശദമാകുന്നു. ഇന്ത്യയിലെ ദേശീയ 

പ്രസ്ഥാനം, തൊഴിലാളി പ്രസ്ഥാനം, കര്‍ഷക പ്രസ്ഥാനം, ജീവല്‍ 

സാഹിത്യം തുടങ്ങിയ വിഷയങ്ങളും ഇക്കാലത്തിന്റെ  പ്രത്യേകത                     

കളായി പരാമര്‍ശിയ്ക്കപ്പെടുന്നുണ്ട്.                  

           നാരകത്തു തറവാട്ടിലെ അമ്മാളുവമ്മ എന്ന മുത്തശ്ശി, നാണി, 

അനുജന്‍ ബാലന്‍, നാണിയുടെ സഹപാഠിയും  സഹപ്രവര്‍ത്തകനും  

പിന്നീട് ഭര്‍ത്താവുമായ ചാത്തുനായര്‍, ഗോപാലന്‍, പിണ്ടാരി കേശവ 

മേനോന്‍, രാധാകൃഷ്ണമേനോന്‍ തുടങ്ങിയ സഖാക്കള്‍ എന്നിവരാണ് 

കഥയിലുടനീളമുള്ള പ്രധാന കഥാപാത്രങ്ങള്‍. മിഴിവുറ്റ വ്യക്തിത്വമുള്ള 

ഉപകഥാപാത്രങ്ങളും പലരുണ്ട്.


പ്രതിഷേധങ്ങള്‍


           ജന്മിത്വത്തിന്റെ  വാഴ്ചക്കാലമായിരുന്നു അത്. പാട്ടത്തിനു 

കൊടുത്ത ഭൂമി എപ്പോള്‍ വേണമെങ്കിലും ഒഴിപ്പിയ്ക്കാന്‍  ജന്മിയ്ക്കുള്ള 

അധികാരം, തന്റെ ഇഷ്ടത്തിനൊത്ത് പ്രവര്‍ത്തിയ്ക്കാന്‍ തയ്യാറില്ലാത്ത 

കുടിയാനോടു കൂടുതല്‍ പാട്ടം വാങ്ങിയും അതിനു രശീതി കൊടുക്കാതെ 

വീണ്ടും പാട്ടം തന്നില്ലെന്നു പറഞ്ഞും ചെയ്യുന്ന ഉപദ്രവങ്ങള്‍, കുടിയാന്മാരുടെ 

കുടുംബത്തിലെ സ്ത്രീകളുടെ ചാരിത്ര്യം തട്ടിയെടുക്കാന്‍ വേണ്ടി നടത്തുന്ന 

പ്രലോഭനങ്ങള്‍ - ഇങ്ങനെ  ജന്മിത്വത്തിന്റെ ക്രൂരഭാവങ്ങള്‍ ഇവിടെ 

തെളിയുന്നു. പരുത്തിക്കാട്ടുമനയ്ക്കലെ അപ്ഫന്‍തമ്പുരാന്റെയും, 

കുട്ടിത്തമ്പുരാക്കന്മാരുടെയും കാര്യസ്ഥന്‍ ഇട്ട്യാരച്ചന്‍ നായരുടെയും  

കാമക്കൂത്താട്ടങ്ങളെപ്പറ്റി നോവലില്‍ പരാമര്‍ശമുണ്ട്.  അതൊരു തെറ്റായി 

അന്നത്തെ പഴമക്കാര്‍ കണ്ടിരുന്നതുമില്ല. പട്ടബാക്കിയുടെ  കാര്യത്തില്‍ 

ഔദാര്യം കാണിയ്ക്കാനുള്ള പ്രതിഫലമായി മുത്തശ്ശി ഒരു രാത്രി ഇട്ട്യാരച്ചന്‍ 

നായരെ വിളിച്ചുവരുത്തി നാണിയുടെ അറയിലിരുത്തി അവളെ ആ 

അറയിലേയ്ക്ക് തള്ളിയിടാന്‍ കാര്യമായി ശ്രമിയ്ക്കുകയുണ്ടായി. 

പരസ്യമായി ഒന്നും ചെയ്യാതെ രഹസ്യമായി എന്തും ചെയ്തു മാന്യത 

നടിച്ചാല്‍ മതി എന്ന്സമുദായനീതിയുടെ സദാചാരജീര്‍ണ്ണതയെ നോവലിസ്റ്റ് 

ഇവിടെ നിശിതമായി വിമര്‍ശിയ്ക്കുന്നു.

           ഇഷ്ടമില്ലാത്ത വിവാഹബന്ധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നാണി 

എതിര്‍ത്തപ്പോള്‍ ഭര്‍ത്താവായ കുട്ടപ്പന്‍നായരാണ് അവള്‍ കോണ്‍ഗ്രസ്സാ 

ണെന്നു പറഞ്ഞത്. കോണ്‍ഗ്രസ്സിനെപ്പറ്റി യാതൊന്നുമറിയില്ലെങ്കിലും   

അവള്‍ അത് ശരിവെച്ചു. വിദേശവസ്ത്രബഹിഷ്ക്കരണവും, മല്ലുമുണ്ട് 

ഉപയോഗിയ്ക്കരുതെന്ന ആഹ്വാനവും, നൂല്‍നൂല്പും,ഉപ്പുനിര്‍മ്മാണവുമൊക്കെ   

ഊര്‍ജ്ജിതമായി നടക്കുന്ന കാലമായിരുന്നു അത്.  നാണി എതിര്‍ത്തത് 

സ്ത്രീകളുടെ പാരതന്ത്ര്യത്തെയും, യാഥാസ്ഥിതികത്വത്തിന്റെ  കൂച്ചുവിലങ്ങു 

കളെയുമാണ്.അദ്ധ്യാപികയായ നാണി ചേര്‍ന്നത്‌ അദ്ധ്യാപക 

യൂനിയനിലാണ്. യൂനിയന്‍ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടപ്പെടാത്ത 

മാനേജര്‍മാരാണ് അവളെ കോണ്‍ഗ്രസ്സാണെന്നു മുദ്ര കുത്തിയത്. 

വായനശാലാസ്ഥാപനവും, പ്രവര്‍ത്തനങ്ങളുമാണ് നാണിയെ 

കോണ്‍ഗ്രസ്സിലേയ്ക്കടുപ്പിച്ചത് . മനയ്ക്കലെ പാട്ടബാക്കിയുടെ കണക്കില്‍  

ഇട്ട്യാരച്ചന്‍ നായര്‍  കൃത്രിമം കാണിച്ചതിനു കേസ് കൊടുക്കുകയും, അതില്‍ 

വിജയിയ്ക്കുകയും ചെയ്തതോടെ അവള്‍ കോണ്‍ഗ്രസ്സുകാരിയാണെന്ന 

ധാരണ പലര്‍ക്കുമുണ്ടായി. കര്‍ഷക സംഘത്തോട് ബാലനുണ്ടായിരുന്ന 

അടുപ്പവും നാണിയെ കോണ്‍ഗ്രസ്സിലേയ്ക്ക് നയിച്ചു .

           രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ പേരില്‍ ജയിലിലായ ഗോപാലന്‍ 

പരോളിലിറങ്ങിയ ശേഷം തിരിയെ ജയിലില്‍ പോകാതെ ഒളിസങ്കേതമായി 

തെരഞ്ഞെടുത്തത്  നാരകത്തു തറവാടായിരുന്നു. ചാത്തുനായര്‍, പിണ്ടാരി 

കേശവമേനോന്‍, രാധാകൃഷ്ണമേനോന്‍ തുടങ്ങിയ സഖാക്കള്‍ അവിടെ 

വരികയും രാഷ്ട്രീയചര്‍ച്ചകള്‍ നടത്തുകയും ചെയ്യുമായിരുന്നു. കോണ്‍ഗ്രസു 

സോഷ്യലിസത്തില്‍ നിന്ന് കോണ്‍ഗ്രസ്  കമ്മ്യൂണിസത്തിലേയ്ക്കുള്ള 

മാറ്റമായിരുന്നു ആ ചര്‍ച്ചകള്‍. ലോകമഹായുദ്ധത്തിന്റെ കാലമായി. 

സാമ്രാജ്യത്വത്തിന്റെ പക്ഷത്തും , ജപ്പാന്റെ പക്ഷത്തുമായി പ്രവര്‍ത്തകര്‍ 

ഇരുസംഘങ്ങളായി പിരിഞ്ഞു. ഗോപാലനും  രാധാകൃഷ്ണമേനോനും 

തമ്മില്‍ത്തെറ്റി. ജപ്പാന്റെ പക്ഷം പിടിച്ച രാധാകൃഷ്ണമേനോന്‍ 

ഏറെത്താമസിയാതെ ജയിലിലായി.

           ലീഗിന്റെ പ്രവര്‍ത്തകനായിരുന്നു കരിഞ്ചന്തക്കാരനായ മുതലാളി 

മുഹമ്മദ്‌. അയാളുടെ സഹായിയായിരുന്ന ആലിക്കുട്ടി നെല്ലുപിടിക്കേസില്‍ 

കുത്തേറ്റു മരിച്ചു. കോണ്‍ഗ്രസ്സുകാരുടെ പ്രേരണ കൊണ്ട് അയാള്‍ ബാലനാണ് 

കുത്തിയതെന്നു കള്ളമൊഴി കൊടുത്തിരുന്നു. ഗര്‍ഭിണിയാണെന്നോ , 

വൃദ്ധയാണെന്നോ പരിഗണനയില്ലാതെ സ്ത്രീകളെ ഉപദ്രവിയ്ക്കുക , 

ശിക്ഷിയ്ക്കുക, എതിര്‍ത്തു നില്‍ക്കുന്നവരെ കള്ളക്കേസില്‍ പെടുത്തുക 

എന്നിങ്ങനെ പല നീചകൃത്യങ്ങളും   അന്നത്തെ പുത്തന്‍ കോണ്‍ഗ്രസ്സുകാര്‍  

–മുമ്പ് കോണ്‍ഗ്രസ്സുകാരെ അപരാധികളെ കണ്ടിരുന്നവര്‍ - ചെയ്തു  പോന്നു.   

ഒളിവിലായ ബാലനെപ്പറ്റി പറഞ്ഞു കൊടുക്കാത്തതിന്റെ പേരില്‍ 

ഗര്‍ഭിണിയായ നാണിയെ തടവിലാക്കാനും , ബാലന്റെ ഭാര്യ കുഞ്ഞിമാളു 

വിനെ ഉപദ്രവിയ്ക്കാനും, നാണിയെ അറസ്റ്റുചെയ്തു ജയിലിലാക്കാനും 

അവര്‍ മടിച്ചില്ല. നാരകത്തു തറവാട്  തീ വെച്ച് നശിപ്പിയ്ക്കുകയും ചെയ്തു. 

തെരഞ്ഞെടുപ്പിന്റെ  കാലമായപ്പോള്‍ കോണ്‍ഗ്രസ്സുകാരുടെ മര്‍ദ്ദനനയം 

കുറഞ്ഞു , കമ്മ്യൂണിസ്റ്റുകാര്‍ക്ക് ശുഭപ്രതീക്ഷയേറി.



ഗര്‍ദ്ദഭങ്ങള്‍


                       ഒരു കെട്ടുറപ്പുള്ള വിദ്യാഭ്യാസ സമ്പ്രദായം ഇല്ലാത്ത കാലമായിരുന്നു 

അത്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തിനെക്കുറിച്ച് അന്നത്തെ ജനതയ്ക്കും 

അറിവുണ്ടായിരുന്നില്ല. സ്കൂള്‍ മാനേജര്‍ ഇന്‍സ്പെക്ഷന്റെ ദിവസം 

മാത്രമാണ് സ്കൂള്‍ ശരിയാം വിധം നടത്തുക. കുട്ടികളുടെയും 

അദ്ധ്യാപകരുടെയും അംഗസംഖ്യ പോലും കൃത്രിമമായിരിയ്ക്കും. നാണി 

ആദ്യം അദ്ധ്യാപികയാകുന്നത് കൊല്ലത്തില്‍ ആറുറുപ്പിക ശമ്പളത്തിനു 

മാനേജര്‍ ഇടയ്ക്ക് വീട്ടില്‍ കൊണ്ടുവന്നു കാണിയ്ക്കുന്ന രജിസ്റ്ററില്‍ 

ഒപ്പുവെച്ചു കൊണ്ടാണ് – ‘ ഒപ്പുമിസ്ട്രസ്സ് ’. കുട്ടികള്‍ക്ക് ജയിച്ചതിനു 

സര്‍ട്ടിഫിക്കറ്റ് ലഭിയ്ക്കണമെങ്കില്‍ മാനേജര്‍ക്ക് കൈക്കൂലി 

കൊടുക്കണമായിരുന്നു. മാനേജര്‍ സ്വാര്‍ത്ഥനും, അത്യാഗ്രഹിയും 

പിശുക്കനുമാണെങ്കില്‍ അദ്ധ്യാപകരുടെ അവസ്ഥ വളരെ 

ദയനീയമായിരിയ്ക്കും. നിയമനം, ശമ്പളം, പിരിച്ചുവിടല്‍ - എല്ലാം 

മാനേജരുടെ തീരുമാനപ്രകാരമാണ് നടക്കുക. എതിര്‍ക്കാനാര്‍ക്കും 

അവകാശമില്ല. ഇന്‍സ്പെക്ടരും മാനേജരുടെ കൈക്കൂലി 

മേടിയ്ക്കുന്നവനാകയാല്‍ നിഷ്പക്ഷമായി പെരുമാറില്ല. ഗ്രാന്റ് കൊടുക്കുന്ന 

ഗവണ്മെന്റ്  അനുശാസിയ്ക്കുന്ന നിയമങ്ങള്‍ പാലിയ്ക്കാന്‍ മാനേജര്‍ 

തയ്യാറാകില്ല. ഹയര്‍ ട്രെയിനിംഗ് കഴിഞ്ഞവര്‍ തന്നെ ഹെഡ്മാസ്റ്റരാകണം. 

രണ്ടു ഹയര്‍ ട്രെയിനിംഗ് കഴിഞ്ഞവര്‍ക്ക് ഒരു അണ്‍ട്രെയിന്റ്  എന്ന 

അനുപാതം ദീക്ഷിയ്ക്കണം തുടങ്ങിയ നിയമങ്ങള്‍ മാനേജര്‍മാര്‍ക്ക് 

അനുസരിയ്ക്കാന്‍ പ്രയാസമായിരുന്നു. ഇതിനെല്ലാമെതിരെ 

പ്രവര്‍ത്തിയ്ക്കാനാണ്  അദ്ധ്യാപകസംഘടന നിലവില്‍ വന്നത്. 

യൂണിയനില്‍ ചേരുന്നവരോടു മാനേജര്‍മാര്‍ക്ക് ശത്രുതയായിരുന്നു. തങ്ങള്‍ 

പറയുന്നതനുസരിച്ചു കഴിയുന്ന  അദ്ധ്യാപകരെയും തങ്ങളെയും 

പിണക്കിയകറ്റാന്‍ ശ്രമിയ്ക്കുന്നവരായാണ്  അവര്‍ 

യൂണിയന്‍പ്രവര്‍ത്തകരെ കണ്ടത്. മൂന്നുമാസത്തെ നോട്ടീസ് 

കൊടുക്കണമെന്ന നിയമമൊന്നും നോക്കാതെ അവരെ ഒഴിവാക്കാന്‍  

മാനേജര്‍ മടിച്ചിരുന്നില്ല. അമ്പലപ്പറമ്പ് സ്കൂള്‍ മാനേജര്‍ 

കുഞ്ഞനെഴുത്തച്ഛനു കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യാനാളുണ്ടെന്നു 

കണ്ടാണ്‌ ചാത്തുനായരെ പിരിച്ചുവിട്ടത്. നാണി ഹയര്‍ ട്രെയിന്റായതു  

കൊണ്ട് മാനേജരുടെ മകന്‍ കുട്ടികൃഷ്ണനെഴുത്തച്ഛനു ഹെഡ്മാസ്റ്റര്‍  സ്ഥാനം 

ഒഴിഞ്ഞുകൊടുക്കേണ്ടി വന്നു. തന്റെ കാമാഭ്യര്‍ത്ഥന നാണി നിരസിയ്ക്കുക 

കൂടി ചെയ്തപ്പോള്‍ അയാള്‍ക്ക്‌ നാണിയോട് വെറുപ്പായി. സെക്കന്ററി 

ട്രെയിന്റായ ഒരദ്ധ്യാപകനെ കണ്ടെത്തി അയാള്‍ നാണിയെ പിരിച്ചുവിട്ടു. 

ഗവണ്മെന്റനുവദിച്ച പ്രകാരമുള്ള ശമ്പളം കിട്ടാന്‍ ചാത്തുനായര്‍ക്കും 

നാണിയ്ക്കുമൊക്കെ കേസിന്റെയും നിയമത്തിന്റെയുമൊക്കെ വഴി 

നോക്കേണ്ടി വന്നു. തന്റെ സ്കൂളിലെ  അദ്ധ്യാപകരെ കൂലിപ്പണിക്കാരെ  

പ്പോലെ കണക്കാക്കുന്ന കുഞ്ഞനെഴുത്തച്ഛന്‍  അവരെ വിശേഷിപ്പി -

യ്ക്കാറുള്ളത് ‘ ഗര്‍ദ്ദഭങ്ങള്‍ ’ എന്നാണു. വിവാഹിതയായ  മകളോട്  

ശമ്പളമില്ലാതെ പണിയെടുത്തു അവളെ പഠിപ്പിച്ച കാശ്  ഈടാക്കിയെ  

ഭര്‍ത്തൃഗൃഹത്തിലേയ്ക്ക് പോകാനനുവദിയ്ക്കൂ എന്നയാള്‍ ശഠിച്ചിരുന്നു.

           പലപ്പോഴും മാനേജര്‍മാര്‍ സ്കൂള്‍ നടത്തിയിരുന്നത് തങ്ങളുടെ 

ബന്ധുക്കള്‍ക്ക് ജോലി കൊടുക്കാനായിരുന്നു. അദ്ധ്യാപകനായ സ്വന്തം 

അനുജന്‍ രാമന്‍കുട്ടി ആരോടും പറയാതെ പട്ടാളത്തില്‍ ചേര്‍ന്നപ്പോള്‍ 

നാരായണന്‍നായര്‍ സ്കൂള്‍ പൂട്ടാനൊരുങ്ങിയതായിരുന്നു. നാണിയും , 

ചാത്തുനായരും , രാധാകൃഷ്ണമേനോനും ആ വിദ്യാലയം ഏറ്റെടുത്തു 

ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച് നല്ലൊരു വിദ്യാലയമാക്കി. പട്ടാളത്തില്‍ 

പോയ അനുജന്‍ തിരിച്ചെത്തിയപ്പോള്‍ നാരായണന്‍നായര്‍ തന്റെ മറ്റൊരു 

സ്കൂളിലെ അദ്ധ്യാപകനായ പദ്മനാഭന്‍  മാസ്റ്റരെ  പിരിച്ചുവിടാന്‍ ശ്രമിച്ചു.  

പദ്മനാഭനും രാമന്‍കുട്ടിയും തമ്മില്‍ അടിയായി. പിടിച്ചു മാറ്റാന്‍ ചെന്ന 

ചാത്തുനായരെയും  പദ്മനാഭനോടൊപ്പം പോലീസ്  അറസ്റ്റ് ചെയ്തു. 

ചാത്തുനായരെ അവര്‍ ഒന്നാം പ്രതിയാക്കി മാറ്റി ! ഇരുവരുടെയും ജയില്‍ 

ശിക്ഷയിലാണ് മാനേജരോടുള്ള തര്‍ക്കം ചെന്നവസാനിച്ചത്‌.

കമ്മ്യൂണിസ്റ്റാണെന്നാരോപിച്ചു സര്‍ട്ടിഫിക്കറ്റ് സസ്പെന്റ് ചെയ്യലും അത് 

തിരിച്ചു കിട്ടാന്‍ പുത്തന്‍ കോണ്‍ഗ്രസ്സുകാരായി ചമഞ്ഞു നടക്കുന്നവരുടെ 

ഔദാര്യത്തിന് കൈനീട്ടേണ്ടി വരികയും ചെയ്യുന്ന അദ്ധ്യാപകരുടെ  

ദയനീയാവസ്ഥയും ഇവിടെ കാണുന്നുണ്ട്. ഇതിനിരകളായിത്തീര്‍ന്ന പലരും 

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലാത്തവരായിരുന്നു. 

പ്രാരാബ്ദ്ധങ്ങളില്‍ പെട്ട് നട്ടം തിരിയുന്ന സാധുവായ കുട്ടിമാളു ടീച്ചറോട് 

സര്‍ട്ടിഫിക്കറ്റ് തിരിച്ചുകിട്ടാന്‍  കൈക്കൂലി മാത്രമല്ല ചോദിയ്ക്കുന്നത് , 

കമ്മ്യൂണിസ്റ്റുകാരോട് ശത്രുത കാണിച്ചു താന്‍ കോണ്‍ഗ്രസ്സാണെന്നു പറഞ്ഞു 

നടക്കുന്ന ഗുണ്ടയായ അയമ്മുവിനു തന്റെ ആഗ്രഹപൂര്‍ത്തിയ്ക്ക്   അവള്‍ 

വഴങ്ങണമെന്നുകൂടി നിബന്ധനയുണ്ടായിരുന്നു.



മുത്തശ്ശിയും നാണിയും



              മുത്തശ്ശിയും നാണിയുമാണിതിലെ പ്രധാന കഥാപാത്രങ്ങള്‍ . 

മരുമക്കത്തായത്തിന്റെ ദൂഷ്യവശങ്ങള്‍ ഇവിടെ കടന്നുവരുന്നില്ല. 

അമ്മാവന്റെ ഭരണം ഇവിടെയില്ല.  മുത്തശ്ശി തന്നെയാണ് നാരകത്തു 

തറവാട് ഭരിയ്ക്കുന്നത്. “ ആണുങ്ങള്‍ക്ക് തോന്നിയത് കാട്ടാനുള്ളതല്ല  

നാരകത്തു തറവാട്ടിലെ മുതല്. പെണ്ണുങ്ങള്‍ക്കും കുട്ടികള്‍ക്കും കഞ്ഞി 

കുടിയ്ക്കാനുള്ളതാണ് ”- മുത്തശ്ശിയുടെ ഈ അഭിപ്രായത്തില്‍ത്തന്നെ ഒരു 

സ്വാതന്ത്ര്യപ്രഖ്യാപനം നമുക്ക് കേള്‍ക്കാം. നാണിയോടുള്ള സ്നേഹം 

കൊണ്ടാണ്  മുത്തശ്ശി അവളെ എട്ടാംക്ലാസ് വരെ പഠിപ്പിയ്ക്കാന്‍ 

തയ്യാറായത്. ബാലനെ ഒരു “ മൂരിക്കുട്ടനെ ” പോലെയേ കണക്കാക്കിയുള്ളൂ. 

പഠനം നിര്‍ത്തി അവനെ കൃഷിപ്പണിയ്ക്ക് നിയോഗിയ്ക്കുന്നതില്‍ ഒരു 

കുറ്റബോധവും അവര്‍ക്കുണ്ടായിരുന്നില്ല. “ എല്ലാം എല്ലാം നാണിയ്ക്ക് ” 

എന്നൊരു മുദ്രാവാക്യം മനസ്സിലേന്തി ജീവിയ്ക്കുന്ന അവര്‍ മകനും 

പേരമകനും ഒരു പരിഗണനയും നല്‍കിയില്ല. വൃദ്ധനാണെങ്കിലും 

സമ്പന്നനായതു കൊണ്ടാണ് കുട്ടപ്പന്‍നായര്‍ക്കു  നാണിയെ കൊടുക്കാന്‍ 

അവര്‍ തയ്യാറായത്. മരുമക്കത്തായത്തില പെണ്ണുങ്ങള്‍ക്കനുഭവിയ്ക്കേണ്ടി 

വരുന്ന ദുരിതങ്ങളറിയുന്നതിനാലാകാം അവര്‍ തറവാട്ടു ഭരണം മകന് 

കൊടുക്കാതിരുന്നത്. ആ സ്ഥാനത്ത്  ഒരു സഹോദരനായിരുന്നുവെങ്കില്‍ 

അവര്‍ക്കിത്ര വീര്യം കാണിയ്ക്കാനാവില്ലായിരുന്നു. 

           കുട്ടപ്പന്‍നായരുമായുള്ള ബന്ധത്തില്‍ നിന്ന്  രക്ഷ നേടണമെന്ന 

വിചാരമാണ്  നാണിയുടെ പ്രതികരണശേഷിയുണര്‍ത്തുന്നത്. 

ഒരാധുനികസ്ത്രീയെപ്പോലെയാണ്  സ്ത്രീവിമോചനത്തെപ്പറ്റി അവള്‍  

ചിന്തിയ്ക്കുന്നത്. താന്‍ അബലയല്ല എന്ന ബോധത്തോടെയാണ് അവള്‍ 

അദ്ധ്യാപികയാകാന്‍ ഒരുങ്ങിയത്. മാനേജരായ ആലിമുസല്യാരുടെ 

കൂടെച്ചേര്‍ത്ത്  നാട്ടുകാര്‍  പറഞ്ഞുണ്ടാക്കിയ അപവാദമൊന്നും നാണിയെ 

തളര്‍ത്തിയില്ല. ഓരോ അനുഭവവും നാണിയുടെ ചിന്തയുടെയും, 

വാക്കിന്റെയും, പ്രവൃത്തിയുടെയും മൂര്‍ച്ച കൂട്ടുകയാണ് ചെയ്തത്. അന്നത്തെ 

അദ്ധ്യാപനരംഗത്തെ അഴിമതികള്‍ അതിനു തക്കതായിരുന്നു. തോല്‍വി 

സമ്മതിയ്ക്കാനുള്ള മടിയും, തെറ്റിനെ എതിര്‍ക്കാനുള്ള തന്റേടവുമാണ്  

നാണിമിസ്ട്രസ്സിനെ ശക്തയാക്കിത്തീര്‍ത്തത്. തിരുവായ്ക്കെതിര്‍വായരുത്  

എന്ന മാനേജരുടെ ദുര്‍ന്നയം വകവെച്ചു കൊടുക്കാന്‍ നാണി 

തയ്യാറായിരുന്നില്ല. കാര്യസ്ഥനെതിരെ കേസ് കൊടുക്കാനും , 

ഇന്‍സ്പെക്ടര്‍ക്കെതിരെ ഹരജികളയയ്ക്കാനും നാണി മടി കാണിച്ചില്ല. 

തന്നെപ്പറ്റി നാട്ടുകാരുണ്ടാക്കുന്ന അപവാദങ്ങള്‍ നാണിയെ 

രസിപ്പിയ്ക്കുകയാണ്  ചെയ്തത്. പക്ഷേ ഇത്തരം പ്രവര്‍ത്തനങ്ങള്‍  

പലപ്പോഴും നാണിയെ സ്ത്രീകളില്‍ നിന്നകറ്റാന്‍ കാരണമായി. ഒരു സഖാവ് 

പറഞ്ഞപ്പോഴാണ്  ‘ താനൊരു മീശ മുളച്ച സ്ത്രീ ’ യാണെന്ന്  നാണിയ്ക്ക് 

തോന്നുന്നത്. മാനേജര്‍  കുഞ്ഞനെഴുത്തച്ഛനാണ് നാണിയും  ചാത്തുനായരും 

തമ്മിലുള്ള ബന്ധത്തെപ്പറ്റി  ആദ്യം അപവാദം പറഞ്ഞത്. അതെപ്പറ്റി 

ചാത്തുനായര്‍  സംസാരിച്ചപ്പോള്‍  ‘ എന്നാല്‍ നമുക്ക് സ്നേഹിയ്ക്കാം ’ എന്ന് 

ഉടനെ പറഞ്ഞതും ഈ തന്റേടം കൊണ്ടുതന്നെ. പിന്നീട് ചാത്തുനായര്‍ 

അക്കാര്യം ഓര്‍മ്മിപ്പിയ്ക്കുകയും ,ഗോപാലന്‍ ചോദിയ്ക്കുകയും 

ചെയ്തപ്പോഴാണ് നാണി  കാര്യമായാലോചിച്ചു  സമ്മതിച്ചത് . ഒരു 

കാല്‍പനിക പ്രണയത്തിന്റെ ഹൃദ്യതയൊന്നും ഇവിടെ ചേര്‍ക്കാന്‍ 

നോവലിസ്റ്റ് ശ്രമിച്ചിട്ടില്ല. അത് തന്റെ  നാണിയ്ക്ക്  ചേരില്ല 

എന്നദ്ദേഹത്തിനറിയാമായിരുന്നു. അദ്ദേഹം നാണിയ്ക്ക് കല്പിച്ചതു 

സൌന്ദര്യമല്ല , ധൈര്യവും സ്നേഹവും ആത്മാര്‍ത്ഥതയുമായിരുന്നു. ബാലന് 

ഭാര്യയായി അമ്മാമന്റെ  മകളെ നാണി തെരഞ്ഞെടുത്തതും , 

ചാത്തുനായര്‍ക്ക് ട്രെയിനിങ്ങിനും കൃഷിയ്ക്കും കാശ് കൊടുത്ത് 

സഹായിച്ചതും അവളുടെ സ്നേഹം നിറഞ്ഞ മനസ്സിന്റെ സൂചനയാണ്. 

ചാത്തുനായര്‍  ജയിലിലായിരിയ്ക്കുമ്പോള്‍ അയാളുടെ വീട്ടുകാരെ 

സഹായിച്ചതും പരിപാലിച്ചതും പ്രണയം കൊണ്ടായിരുന്നില്ല , ഒരു 

സഖാവിനു ചെയ്യേണ്ട കടമയോര്‍ത്താണ് .

           ചാത്തുനായരുമായുള്ള നാണിയുടെ ബന്ധത്തെക്കുറിച്ച് അപവാദം 

കേട്ടപ്പോള്‍ “ അത്ര തന്റേടം ഇല്ലാത്തവളല്ല നാണി ” എന്നാണ്  മുത്തശ്ശി 

പ്രതികരിച്ചത്. കുട്ടപ്പന്‍നായര്‍ക്കു  നാണിയെ വിവാഹം ചെയ്തു 

കൊടുക്കാനും ഇട്ട്യാരച്ചന്‍ നായര്‍ക്ക് അവളെ സമര്‍പ്പിയ്ക്കാനും മടി 

കാണിയ്ക്കാത്ത മുത്തശ്ശിയുടെ യാഥാസ്ഥിതികത്വത്തിനു ഇളക്കം 

തട്ടിയിരുന്നു. പാട്ടബാക്കിയുടെ കേസ് ജയിച്ചപ്പോള്‍  നാണിയുടെ ഭാഗത്ത് 

ശരിയുണ്ടെന്ന്  മുത്തശ്ശിയ്ക്ക് തോന്നി.

           ബാലനെ കാണിച്ചു കൊടുക്കാത്തതിനു ഗര്‍ഭിണിയായ നാണിയെ 

പോലീസുകാര്‍ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. ജയില്‍ മുറിയില്‍ തളര്‍ന്നു   

കിടക്കുന്ന തന്നെ ശുശ്രൂഷിച്ച സ്ത്രീയോട് അവള്‍ പറയുന്നത് “ അത് 

ഇപ്പോള്‍ത്തന്നെ വയറ്റില്‍ കിടന്നു കമ്മ്യൂണിസ്റ്റായി കഷ്ടപ്പെടട്ടെ "    

എന്നാണ്. നാണിയ്ക്ക് എവിടെ നിന്ന് ഈ തന്റേടം കിട്ടിയെന്നു 

സംശയിയ്ക്കാനില്ല , മുത്തശ്ശിയില്‍ നിന്ന് തന്നെ . തറവാട്ടുഭരണവും, 

കൃഷിയും ഒരേ സമയം നന്നായി നോക്കിപ്പോന്ന മുത്തശ്ശിയുടെ 

സ്വഭാവത്തിന്റെ കാര്‍ക്കശ്യം മാത്രമേ നഷ്ടമായിരുന്നുള്ളൂ , മനസ്സിന്റെ 

തന്റേടം കൂടുകയാണ് ചെയ്തത് . പോലീസുകാര്‍ പിടിച്ചു കൊണ്ട് 

പോയപ്പോഴും ജയില്‍ശിക്ഷ ലഭിച്ചപ്പോഴുമൊക്കെ ആ  തന്റേടം 

കാണുന്നുണ്ട്. പോലീസു തല്ലിയപ്പോള്‍  താനുറക്കെ കരഞ്ഞുവെന്നും , 

തനിയ്ക്കത്ര വേദനിച്ചിട്ടൊന്നുമില്ലായിരുന്നുവെന്നും പറയുന്നിടത്ത് ഒരു 

കുസൃതിയുടെ രണ്ടാംബാല്യം കാണാം. ജയില്‍ശിക്ഷ ലഭിച്ചപ്പോള്‍ മുത്തശ്ശി 

ചിരിച്ചുകൊണ്ട് പറഞ്ഞത് കാശി രാമേശ്വരം പോണ്ട കാലമാണ് , 

കണ്ണൂരെങ്കിലും ഒന്ന് പോവാലോ എന്നാണു. ഹാസ്യത്തിന് തീരെ 

പ്രസക്തിയില്ലാത്ത ഒരു പശ്ചാത്തലത്തിലാണ് നോവലിസ്റ്റിനീ നര്‍മ്മത്തിന്റെ 

മാധുര്യം കലര്‍ത്താനായത് എന്നതും പ്രത്യേകം ശ്രദ്ധേയമാണ്.

           ബാലനോടും , മകന്‍ ശങ്കരനോടും , കുഞ്ഞിമാളുവിനോടുമൊക്കെ 

മുത്തശ്ശിയ്ക്ക്  യഥാര്‍ത്ഥത്തില്‍  സ്നേഹമുണ്ട്. യാഥാസ്ഥിതികത്വത്തിന്റെ 

ബാധ അവരില്‍നിന്നൊഴിഞ്ഞപ്പോഴാണ്  ഈ മൃദുലഭാവങ്ങള്‍  

പുറത്തുവരുന്നത്. ഗോപാലനെ  മുത്തശ്ശിയ്ക്ക് ഇഷ്ടമായിരുന്നു. നാണിയ്ക്ക്  

ഭര്‍ത്താവായി അയാളെ കിട്ടിയാല്‍  കൊള്ളാമെന്ന മോഹവുമുണ്ടായിരുന്നു. 

അത് നടന്നില്ല എന്നതുകൊണ്ട്  ഇഷ്ടത്തിനു യാതൊരു കുറവും വന്നില്ല. 

കഥയുടെ ആദ്യഭാഗത്ത്  പിശുക്കിയായി കാണുന്ന അവര്‍ താന്‍ 

രഹസ്യമായി സൂക്ഷിച്ചു വെച്ച അഞ്ചു പവനില്‍ നിന്നൊരു പവന്‍ 

പാര്‍ട്ടിയ്ക്ക് വേണ്ടി ഗോപാലന്റെ കയ്യിലേല്‍പിച്ചു.  ജീര്‍ണ്ണതയില്‍ 

നിന്നൊരു നവോത്ഥാനം മുത്തശ്ശിയുടെ മനസ്സിലാണുണ്ടാകുന്നത്. 

പാരമ്പര്യമനുസരിച്ച് പതിനാലാംവയസ്സില്‍  അമ്മയാകേണ്ട നാണിയുടെ 

വിവാഹം നടക്കാത്തതിനെച്ചൊല്ലി വിലപിയ്ക്കുന്ന മുത്തശ്ശിയുടെ 

സംഭാഷണത്തില്‍  നിന്ന് തുടങ്ങുന്ന നോവല്‍ അവര്‍ ‘ ലാല്‍സലാം ’ 

എന്നുപറയുന്നിടത്താണ് അവസാനിയ്ക്കുന്നത് . സാമ്രാജ്യത്വത്തിന്റെയും 

ജന്മിത്വത്തിന്റെയും  അക്രമരാഷ്ട്രീയത്തിന്റെയും  മുഖത്ത് നോക്കി അവര്‍ക്ക് 

പറയാം ‘ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ’ എന്നു. നാണിയുടെ വളര്‍ച്ചയില്‍ 

അത്ര അത്ഭുതപ്പെടാനില്ല. തികച്ചും വിസ്മയകരമായ മാറ്റവും വളര്‍ച്ചയും 

മുത്തശ്ശിയിലാണ്  കാണുന്നത്. അതുകൊണ്ട് തന്നെയാകാം നോവലിനീ 

ശീര്‍ഷകം കൊടുത്തത്. മുന്‍ഗാമികളായ സുന്ദരികളും സുന്ദരന്മാരും , 

രണ്ടിടങ്ങഴി , വിഷകന്യക തുടങ്ങിയ ശീര്‍ഷകങ്ങള്‍ ശ്രദ്ധിച്ചാലറിയാം 

അവിടെ വ്യക്തിയ്ക്കല്ല പ്രാധാന്യം സമൂഹത്തിനാണെന്നു. എന്നാല്‍ 

ചെറുകാടിന്റെ ശീര്‍ഷകം സമൂഹത്തിനോ രാഷ്ട്രീയത്തിനോ അല്ല പ്രാധാന്യം 

കൊടുത്തത്,  വ്യക്തിയ്ക്കാണ്. പക്ഷേ , ആ വ്യക്തിയില്‍  , മുത്തശ്ശിയില്‍ , 

നമുക്ക് സമൂഹവും  രാഷ്ട്രീയവുമൊക്കെ  ബൃഹത്തായി അണിനിരക്കുന്നത് 

കാണാം. 

           യാഥാതഥ്യത്തിന്റെ ആര്‍ജ്ജവം ഈ നോവലിലുടനീളം നിറഞ്ഞു    

നില്‍ക്കുന്നു. തന്റേടവും , സ്നേഹവും , ആത്മാര്‍ത്ഥതയുമെല്ലാം ഒത്തിണങ്ങിയ  

നാണിമിസ്ട്രസ്സ്  ആ കാലത്തെ സ്ത്രീയുടെ പ്രതീകമല്ല , ഉണ്ടാകേണ്ട 

സ്ത്രീത്വത്തിന്റെ മാതൃകയാണ്. കാലങ്ങള്‍ക്ക് മുന്‍പ് ഒ. ചന്തുമേനോന്‍ 

ഇന്ദുലേഖയെ നമുക്ക് കാണിച്ചു തന്നത് പോലെ ചെറുകാട നാണിയെ ഒരു 

മാതൃകയാക്കി മുന്നിലേയ്ക്ക് നിര്‍ത്തുകയാണ്. സി. വി. യുടെ 

മാനസപുത്രിയാണ്  സുഭദ്രയെങ്കില്‍ ചെറുകാടിന്റെ മാനസപുത്രിയാണ്  

നാണിഎന്ന് നിശ്ശങ്കം പറയാം. സാഹിത്യ വിദ്യാര്‍ത്ഥികളുടെയും, 

സാഹിത്യതല്‍പരരായ വായനക്കാരുടെയും പരിചയസീമയില്‍ ഒതുങ്ങി 

നില്‍ക്കുകയാണ് ചെറുകാട് . പ്രാദേശികമായ അംഗീകാരം മാത്രമാണ് 

അദ്ദേഹത്തിനു ലഭിയ്ക്കുന്നത്.കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് 

ജേതാവെങ്കില്‍ പോലും അര്‍ഹിയ്ക്കുന്ന അംഗീകാരം അദ്ദേഹത്തിനു 

കിട്ടിയിട്ടില്ല – കാലഭേദങ്ങളെ ഭേദിച്ച് കടക്കാന്‍ കഴിവുള്ള കൃതികള്‍ 

രചിച്ചിട്ടുണ്ടെങ്കില്‍പോലും.

           സാഹിത്യചരിത്രത്തില്‍ ചെറുകാടിന്റെ തൊട്ടു  മുന്‍ഗാമികള്‍ 

സമൂഹത്തിനു പ്രാധാന്യം കൊടുത്തു കൊണ്ടെഴുതിയവരാണ്. സമകാല 

ത്തുതന്നെ മനസ്സിലേയ്ക്ക് ദൃഷ്ടി തിരിച്ചെഴുതിയവരുമുണ്ട്. ജന്മിത്വ 

ത്തിന്റെ ദുഷിച്ച വശവും , കേരളചരിത്രവും , രാഷ്ട്രീയവുമൊക്കെ പലരും 

വിഷയമാക്കിയിട്ടുണ്ടെങ്കിലും  വൈയക്തികദുഃഖങ്ങള്‍ക്ക്‌ പലരും പ്രാധാന്യം 

കൊടുത്തിട്ടുണ്ടെങ്കിലും ജന്മിത്വം , അദ്ധ്യാപകലോകത്തെ ക്രമക്കേടുകള്‍ , 

രാഷ്ട്രീയം ഇവയെല്ലാം കോര്‍ത്തിണക്കിക്കൊണ്ടുള്ള സുദൃഢമായ ഒരു 

രചനാശില്പം വ്യക്തികള്‍ക്ക് കൂടി പ്രാധാന്യം കൊടുത്തുകൊണ്ട് 

അവതരിപ്പിച്ചതില്‍ ചെറുകാട് വേറിട്ടും ഒറ്റപ്പെട്ടും നില്‍ക്കുന്നുവെന്നു പറയാം. 

മേല്പറഞ്ഞ ഘടകങ്ങളെല്ലാം ഇഴ പിരിച്ചുണ്ടാക്കിയതാണിതിലെ കഥാതന്തു. 

ഒരിഴയും ദുര്‍ബ്ബലമാകുന്നില്ല. ഓരോ  ഘടകത്തിന്റെയും തുല്യമായ ബലവും , 

കൃത്യമായ അനുപാതവും ഈ നോവലിനെ ശക്തമാക്കുന്നു. കൃത്യമായി 

വിധാനം ചെയ്ത ആ ചട്ടക്കൂട് തകര്‍ത്തു ഒരു കഥാപാത്രമോ , ആശയമോ , 

ഒരു വാക്ക് പോലുമോ അതിഭാവുകത്വത്തിലേയ്ക്കോടിക്കയറുന്നില്ല .

കഥയിലുടനീളം പ്രസരിയ്ക്കുന്ന ഊര്‍ജ്ജം അനുവാചകന്റെ 

മനസ്സിലുണര്‍ത്തുക ആവേശമാണ്.  ജന്മിത്വത്തിന്റെയും , ആദ്യകാല 

അദ്ധ്യാപകരുടെ  ജീവിതത്തിന്റേയും കഥകള്‍ ഇന്നുള്ളവര്‍ക്ക് 

അപരിചിതമായിരിയ്ക്കും. അതിന്റെ പ്രത്യക്ഷവല്‍ക്കരണം ഇവിടെ 

കാണുന്നു. അമ്പത് കൊല്ലങ്ങള്‍ക്കിപ്പുറം  ഈ അപരിചിതലോകത്തേയ്ക്ക് 

കടന്നെത്തുന്ന വായനക്കാരന് നാം സംഘടിച്ചുനില്‍ക്കേണ്ടതിന്റെ  

ആവശ്യകതയെന്തെന്നു  മനസ്സിലാകുന്നു. അന്നത്തെ അവശതയെന്തെന്നു 

മനസ്സിലാക്കുമ്പോഴാണ്  ഇന്നത്തെ ആരോഗ്യത്തില്‍ നമുക്ക് 

ആശ്വസിയ്ക്കാനും അഭിമാനിയ്ക്കാനും തോന്നുന്നത്. ഒപ്പം അത് 

നിലനിര്‍ത്തേണ്ടതാണെന്ന കര്‍ത്തവ്യബോധവുമുണരുന്നു. ഒരു കമ്മ്യൂണിസ്റ്റ്  

സാഹിത്യകാരനാണെന്നതില്‍ അഭിമാനിച്ച , ഒരദ്ധ്യാപകന്‍ കൂടിയായ ഈ 

നോവലിസ്റ്റ് “ ഓരോരുത്തര്‍ക്കും ഓരോ രാഷ്ട്രീയാഭിപ്രായമുണ്ടാകും , 

എന്നാല്‍  യൂണിയനില്‍ അത് പ്രകടിപ്പിയ്ക്കണമെന്ന അഭിപ്രായം 

എനിയ്ക്കുമില്ല. അദ്ധ്യാപകന്റെയും വിദ്യാഭ്യാസത്തിന്റെയും പുരോഗതിയ്ക്ക് 

വേണ്ടി ശ്രമിച്ചാല്‍ മതി ” എന്ന് നാണിയെക്കൊണ്ട് പറയിയ്ക്കുന്നത് 

ഇന്നത്തെ ഓരോ അദ്ധ്യാപകനും ഉള്‍ക്കൊള്ളേണ്ട വാക്കുകളാണ്. ഇങ്ങനെ 

ഒരു പുനര്‍വായന നടത്തുമ്പോള്‍ നമുക്ക്  മനസ്സിലാകുന്നു ഒരു 

സാഹിത്യകാരന്റെ അനുഭവതീക്ഷ്ണതയില്‍  നിന്നും വാര്‍ന്നു വീണ ഒരു 

സൃഷ്ടിയും കാലഹരണപ്പെടുന്നില്ല എന്ന്.



 (2010 നവംബര്‍ 26സമകാലിക മലയാളം വാരിക)

No comments:

Post a Comment